നേതൃത്വ പരിശീലന ക്ലാസ്
1567355
Sunday, June 15, 2025 3:30 AM IST
മൂവാറ്റുപുഴ: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ നേതൃത്വ പരിശീലന ക്ലാസ് നടത്തി. വികാരി ഫാ. ജോർജ് വള്ളോംകുന്നേൽ പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അലൻ വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
കെവിൻ ജോസഫ് മാണിശേരിൽ ക്ലാസ് നയിച്ചു. അഞ്ചാം മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളിൽ നേതൃത്വ പരിശീലനം, കലാപരമായ കഴിവുകളിൽ പ്രോത്സാഹനം, പ്രസംഗ പരിശീലനം തുടങ്ങിയവ ഉദ്ദേശിച്ചാണ് ക്ലാസ്. എല്ലാമാസവും രണ്ടാം ശനിയാഴ്ച വിവിധ വിഷയങ്ങളിൽ ഏകദിന സെമിനാർ നടത്തും.