‘സ്വപ്നഭവനം’ താക്കോൽ കൈമാറി
1567354
Sunday, June 15, 2025 3:30 AM IST
കോതമംഗലം: ലയണ്‍സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ‘സ്വപ്നഭവനം’ പദ്ധതിയിലൂടെ കോതമംഗലം ടൗണ്‍ ലയണ്‍സ് ക്ലബ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി.
നെല്ലിമറ്റം കോളനിപ്പടിയിൽ കളരിക്കുടിയിൽ ജോർജ്-കുമാരി ദന്പതികൾക്കാണ് വീട് നൽകിയത്. താക്കോൽദാനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് പൗലോസ് കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഡിസ്ട്രിക്ട് സെക്രട്ടറി ജോസ് മംഗലി, ഡിസ്ട്രിക്ട് പ്രോഗ്രാം കോ-ഓർഡിനേറ്റർ സാംസണ് തോമസ്, റീജിയൻ ചെയർപേഴ്സണ്‍ കെ.സി. മാത്യൂസ്, വി.ആർ. ശ്രീകുമാർ, ജോർജ് കുര്യയ്പ്, പ്രഫ. കെ.എം. കുര്യാക്കോസ്, ക്ലബ് സെക്രട്ടറി ടിങ്കു സോമൻ ജേക്കബ്, ട്രഷറർ എം.യു. ജേക്കബ് എന്നിവർ പ്രസംഗിച്ചു.