നഴ്സിംഗ് റിസർച്ച് ശില്പശാല
1567352
Sunday, June 15, 2025 3:27 AM IST
കോതമംഗലം: മാർ ബസേലിയോസ് നഴ്സിംഗ് കോളജിന്റെ ആഭിമുഖ്യത്തിൽ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇൻഡ്യ കേരള ഘടകത്തിന്റെ പങ്കാളിത്തത്തോടെ ശില്പശാല നടത്തി. ടിഎൻഎഐ കേരള ഘടകം പ്രസിഡന്റ് പ്രഫ. രേണു സൂസൻ തോമസ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സെല്ല്യാമ്മ കുരുവിള അധ്യക്ഷത വഹിച്ചു.
നഴ്സിംഗ് റിസർച്ചിനെക്കുറിച്ച് നടത്തിയ ശില്പശാലയിൽ ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗ് മുതലക്കോടം പ്രിൻസിപ്പൽ ഡോ. ജയൻ ജെയിംസ്, എയിംസ് കോളജ് ഓഫ് നഴ്സിംഗ് ഹൈദരാബാദ് അസോസിയേറ്റ് ഡോ. ജിസാ ജോർജ്, എംഒഎസ്സി കോളജ് ഓഫ് നഴ്സിംഗ് കോലഞ്ചേരി പ്രിൻസിപ്പൽ ഡോ. നമിത സുബ്രഹ്മണ്യം, മാർ ബസേലിയോസ് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഐറിൻ സി. പൗലോസ് എന്നിവർ ക്ലാസുകൾ നയിച്ചു.
മാർ ബസേലിയോസ് നഴ്സിംഗ് കോളജ് അസോസിയേറ്റ് പ്രഫസർമാരായ എം. ചിത്ര, ജിഷാ പി. മുഹമ്മദ്, അസിസ്റ്റന്റ് പ്രഫ. ദിവ്യ ജോർജ് എന്നിവർ പ്രസംഗിച്ചു.