വിശ്വാസ പരിശീലനം കാലാനുസൃതമായി നവീകരിക്കപ്പെടണം: മാർ മഠത്തിക്കണ്ടത്തിൽ
1567347
Sunday, June 15, 2025 3:20 AM IST
വാഴക്കുളം: വിശ്വാസപരിശീലനം കാലാനുസൃതമായി നവീകരിക്കപ്പെടണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപതാവിശ്വാസ പരിശീലന കണ്വൻഷൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കാലാനുസൃതമായ വിശ്വാസ പരിശീലനമാണ് ഇന്നിന്റെ ആവശ്യകതയെന്നും അദ്ദേഹം വ്യക്തമാക്കി.
ആമുഖപ്രഭാഷണം വിജ്ഞാന ഭവൻ ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ നടത്തി. രൂപതാ വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, മോണ്‍. വിൻസന്റ് നെടുങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
വിശുദ്ധ ബൈബിളിനെ ആസ്പദമാക്കിയുള്ള ക്ലാസ് ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ നയിച്ചു. ഈ വർഷം 43 സണ്‍ഡേ സ്കൂളുകൾ എ ഗ്രേഡിന് അർഹരായി. 28 ഇടവകകൾ പിടിഎ എ ഗ്രേഡിനും അർഹരായി.
നാല്, എഴ്, 10, 12 ക്ലാസുകളിലെ മികച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു. രൂപതയിലെ മികച്ച 14 വിശ്വാസ പരിശീലകരെ ആദരിച്ചു.