പായിപ്രയില്‍ വീടിന് തീപിടിച്ചു
1567346
Sunday, June 15, 2025 3:20 AM IST
മൂവാറ്റുപുഴ: പായിപ്രയില്‍ വീടിന് തീപിടിച്ചു. തീപടർന്ന മുറിയിൽ അപകട സമയത്ത് ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പായിപ്ര മുടവൂര്‍ തോമാകവല പച്ചേരിയില് ജോസിന്റെ വീടിനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെ തീപിടുത്തമുണ്ടായത്. വീടിന്റെ സ്വീകരണമുറിയിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് തീപടര്‍ന്നതിനെ തുടര്‍ന്ന് ടിവി, സെറ്റി, ഫാനുകള്‍, വീടിന്റെ സീലിംഗ് തുടങ്ങിയവ കത്തിനശിച്ചു.
ഈ സമയം വീട്ടിലെ ഗൃഹനാഥന് മുകള്‍ നിലയിലും, ഭാര്യ ഷീല വീടിന് പുറത്തുമായിരുന്നു. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ അഗ്നിരക്ഷാസേന തീയണയ്ക്കുകയായിരുന്നു. തീപിടുത്തതില്‍ രണ്ടുലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം.
സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ അനീഷ് കുമാര്‍, അനിബന്‍ കുര്യക്കോസ്, റിനേഷ്, നിബിന് ബോസ്, വിഷ്ണു, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീ യണച്ചത്.