കീരംപാറ സണ്‍ഡേ സ്കൂളിന് പുരസ്കാര തിളക്കം
1567345
Sunday, June 15, 2025 3:20 AM IST
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് സണ്‍ഡേ സ്കൂളിന് രൂപതതലത്തിൽ വിവിധ പുരസ്കാരങ്ങൾ ലഭിച്ചു. എ ഗ്രേഡോടുകൂടി രൂപതയിലെ മികച്ച സണ്‍ഡേ സ്കൂൾ, മികച്ച വിശ്വാസ പരിശീലന അധ്യാപിക, മികച്ച പിടിഎ എന്നിവയ്ക്കാണ് പുരസ്കാരം ലഭിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് കീരംപാറ ഇടവക സണ്‍ഡേ സ്കൂളും പിടിഎയും രൂപതതലത്തിൽ ഒന്നാമതെത്തുന്നത്.
ഈ വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരത്തിന് സണ്‍ഡേ സ്കൂൾ പ്രധാനാധ്യാപിക ജീൻസി ജോമോൻ അർഹയായി. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ നടന്ന വിശ്വസ പരിശീലന രൂപത കണ്‍വൻഷനിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൽ നിന്നും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലും അധ്യാപകരും ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
2024-25 കാലയളവിൽ ഇടവകയിൽ നടത്തിയിട്ടുള്ളു ആത്മീയ-ഭൗതീക പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അവാർഡ്. രൂപതയിലെ മികച്ച മാതൃവേദി യൂണിറ്റിനുള്ള അവാർഡും വിൻസെന്റ് ഡി-പോൾ യൂണിറ്റിനുള്ള അവാർഡും ഈ വർഷം കീരംപാറ ഇടവകയ്ക്കു ലഭിച്ചു.