കൂവേലിപ്പടിയിൽ വാഹനാപകടം
1567344
Sunday, June 15, 2025 3:20 AM IST
വാഴക്കുളം: കൂവേലിപ്പടിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ ആകാത്ത പുതിയ എക്സ്യു വി കാറാണ് അപകടത്തിൽപ്പെട്ടത്.