കാലടി പാലത്തിലെ കുഴികൾ: അടിയന്തര നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
1567343
Sunday, June 15, 2025 3:20 AM IST
കാലടി : പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ആരംഭിച്ചിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി.
പാലത്തിലേയും എംസി റോഡിലേയും അറ്റകുറ്റപണികള്‍ നടത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ടാറിംഗ് ജോലികൾ ചെയ്ത രാത്രിയിൽ പെയ്ത മഴ മൂലം ഈ പ്രവർത്തിക്ക് ആയുസുണ്ടായില്ല. വീണ്ടും രൂപപ്പെട്ടിട്ടുള്ള കുഴികൾ അടിയന്തിരമായി അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.