കാക്കനാട് : തൃക്കാക്കര മണ്ഡലത്തിലെ ആറ് വില്ലേജ് ഓഫീസുകൾക്കും താലൂക്ക് ഓഫീസിനും ലാപ്ടോപ്പ്, കംപ്യൂട്ടർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ വിതരണം ചെയ്ത് തൃക്കാക്കര എംഎൽഎ ഉമാതോമസ്. എംഎൽഎ ഫണ്ടിൽ നിന്നുള്ളതുകയിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്.
വില്ലേജ് ഓഫീസുകൾ കൂടുതൽ സ്മാർട്ടാക്കുകയാണ് ലക്ഷ്യം. കംപ്യൂട്ടറുകൾ കൂടാതെ വലിയ സ്കെച്ചുകളും രേഖകളും സ്കാൻ ചെയ്യുന്നതിന് ആവശ്യമായ സ്കാനറും, നൽകിയിട്ടുണ്ട്. 10 ലക്ഷം രൂപ മുടക്കിയാണ് ഇവ വിതരണം ചെയ്തത്.