കളമശേരി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം നൽകി തൃപ്പൂണിത്തുറ സ്വദേശിനി നീതുവിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലു ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മാലിപ്പുറം കർത്തേടം വലിയപറമ്പ് വീട്ടിൽ വി.എക്സ്. മേരി ദീനയെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കളമശേരി എസ്ഐ സി.ആർ. സിൻഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.