തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ടി​ൽ ഉ​ത്സ​വ​മാ​യി മു​ദി​ത
Sunday, September 29, 2024 4:15 AM IST
കൊ​ച്ചി: തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ഉ​ത്സ​വഛാ​യ പ​ക​ർ​ന്ന് ഇ​ന്‍റ​ർ - സ്കൂ​ൾ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് "മു​ദി​ത സീ​സ​ൺ 2' സ​മാ​പി​ച്ചു. ജി​ല്ല​യ്ക്ക​ക​ത്തും, പു​റ​ത്തും നി​ന്നു 41 വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൽ​കെ​ജി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.

മു​ദി​ത ക​ല​യു​ടെ​യും അ​റി​വി​ന്‍റെ​യും ഉ​ത്സ​വ​മാ​യി​രു​ന്നെ​ന്നു പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ല, കാ​യി​ക അ​ക്കാ​ദ​മി​ക് അ​ഭി​രു​ചി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്കാ​യി എ​ക്സ്പോ​യും ഒ​രു​ക്കി​യി​രു​ന്നു.


ഫാ. ​പോ​ൾ ചി​റ്റി​ന​പ്പി​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​ല​വൂ​ർ ര​വി​കു​മാ​ർ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ഫാ. ​ബി​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി,

വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​നീ​ത മെ​ൻ​ഡ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു ത​റ​യി​ൽ, കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ ഹെ​ഡ് മി​സ്ട്ര​സ് ബി​ന്ദു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.