പറവൂർ: ഡോൺബോസ്കോ കാർഡിയാക് സെന്ററിന്റെ നേതൃത്വത്തിൽ ഡോൺ ബോസ്കോ സ്കൂൾ ഓഫ് നഴ്സിംഗ് സെന്ററിന്റെ സഹകരണത്തോടെ ലോക ഹൃദയദിനാചരണം നടത്തി.
നഴ്സിംഗ് വിദ്യാർഥികൾ നടത്തിയ വാക്കത്തോൺ ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര ഫ്ലാഗ് ഓഫ് ചെയ്തു.
ബോധവത്കരണ പരിപാടികൾ സബ് ഇൻസ്പെക്ടർ ടി.കെ. സുധീർ ഉദ്ഘാടനം ചെയ്തു. ഡോ. സൂരജ് മേനോൻ, ഡോ. പി.കെ. കുഞ്ചെറിയ, സിസ്റ്റർ പ്രഭ മാത്യു, സിസ്റ്റർ പ്രിയ ജോൺ എന്നിവർ സംസാരിച്ചു. ലോക ഹൃദയ ദിനത്തിന്റെ സന്ദേശം വഹിച്ചുകൊണ്ടുള്ള ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി.