യൂണിയൻ കുടുംബമേള : പ​മ്പു​ക​ളി​ലേ​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണം മു​ട​ങ്ങി​യ​താ​യി ആ​ക്ഷേ​പം
Sunday, May 28, 2023 6:41 AM IST
തൃ​പ്പൂ​ണി​ത്തു​റ: ടാ​ങ്ക​ർ ലോ​റി വ​ർ​ക്കേ​ഴ്സ് ബി​പി​സി​എ​ൽ യൂ​ണി​യ​ന്‍റെ കു​ടും​ബ​മേ​ള കാ​ര​ണം ഇ​ന്ധ​ന വി​ത​ര​ണം മു​ട​ക്കി​യ​താ​യി ആ​ക്ഷേ​പം. ഇ​രു​മ്പ​നം അ​ഴീ​ക്കോ​ട് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കു​ന്ന കു​ടും​ബ​മേ​ള പ്ര​മാ​ണി​ച്ച് ഇ​ന്ന​ലെ ര​ണ്ടാ​മ​ത്തെ ഷി​ഫ്റ്റി​ലേ​ക്കു​ള്ള ടാ​ങ്ക​ർ ലോ​റി​യി​ലു​ള്ള ഇ​ന്ധ​ന വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ച​താ​യും ലോ​ഡ് എ​ടു​ക്കാ​ൻ ത​യാ​റാ​യെ​ത്തി​യ ലോ​റി ഡ്രൈ​വ​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ നൂ​റോ​ളം പ​മ്പു​ക​ൾ​ക്ക് ഇ​ന്ധ​നം ല​ഭി​ക്കാ​തെ​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ​യാ​ണ് ടാ​ങ്ക​ർ ലോ​റി യൂ​ണി​യ​ൻ പ​ണി​മു​ട​ക്കി​യ​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ക​മ്പ​നി​ക്കോ ഡീ​ല​ർ​മാ​ർ​ക്കോ യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പും യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.

ഇ​തോ​ടെ പ​ണ​മ​ട​ച്ച് ലോ​ഡ് കാ​ത്തി​രു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​ന്ധ​നം സ്റ്റോ​ക്കി​ല്ലാ​തെ ബി​പി​സി​എ​ല്ലി​ന്‍റെ ഒ​ട്ടേ​റെ പ​മ്പു​ക​ൾ അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യ​താ​യും പ​റ​യു​ന്നു. അ​തേ സ​മ​യം സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജോ​ലി​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യാ​ർ​ഥ​മാ​ണ് ര​ണ്ടാ​മ​ത്തെ ഷി​ഫ്റ്റി​ൽ ജോ​ലി​ക്ക് ആ​ളു ക​യ​റാ​ത്ത​തെ​ന്നാ​ണ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.