അ​വ​ധി​ക്കാ​ല നീ​ന്ത​ൽ പ​രി​ശീ​ല​നം
Sunday, March 19, 2023 12:57 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല നീ​ന്ത​ൽ പ​രി​ശീ​ല​നം ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ മേ​യ് 31 വ​രെ മൂ​വാ​റ്റു​പു​ഴ ക്ല​ബ് സ്വി​മ്മിം​ഗ് പൂ​ളി​ൽ ന​ട​ക്കും. അ​ഞ്ച് വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി വ​നി​താ പ​രി​ശീ​ല​ക​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് റെ​ജി പി. ​ജോ​ർ​ജ്, മു​ഖ്യ പ​രി​ശീ​ല​ക​ൻ എം.​പി. തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.