കാക്കനാട്-പള്ളിക്കര റോഡിൽ ! കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്നു
Sunday, March 19, 2023 12:54 AM IST
കാ​ക്ക​നാ​ട് : കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര റോ​ഡി​ൽ അ​ത്താ​ണി അ​സ​റ്റ് ഹോ​മി​ന് സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്നു. തൃ​ക്കാ​ക്ക​ര​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ന്ന 300 എം​എം പി​വി​സി പൈ​പ്പാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒന്നോടെ പൊ​ട്ടി​യ​ത്.

വെ​ള്ളം ശ​ക്തി​യാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തു​മൂ​ലം കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര റോ​ഡ് ഒ​രു​ഭാ​ഗം ത​ക​ർ​ന്നു. പു​ല​ർ​ച്ചെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് തെ​ന്നി​വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ആ​ലു​വ പ​മ്പ് ഹൗ​സി​ൽ നി​ന്ന് കൊ​ല്ലം​കു​ടി​മു​ഗ​ർ, പാ​ട്ടു​പു​ര​ന​ഗ​ർ, നെ​ടും​കു​ള​ങ്ക​ര മ​ല. അ​ത്താ​ണി, ക​ള​ത്തി​ക്കു​ഴി നി​ലം​പ​തി​ഞ്ഞ മു​ഗ​ൾ, പു​തു​ശേ​രി​മ​ല തെ​ങ്ങോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്മി​ത സ​ണ്ണി​യാ​ണ് വി​വ​രം വാ​ട്ട​ർ അ​ഥോ​റി​ട്ടി​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​തോ​ടെ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

‌വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​സിസ്റ്റന്‍റ് എ​ൻ​ജി​നീയ​ർ മി​നി​മോ​ൾ, അ​സിസ്റ്റന്‍റ് ​എ​സ്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീയ​ർ അ​നി​ൽ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ രാ​ത്രി ഏ​റെ വൈ​കി​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.