പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​ന് അ​നു​വ​ദി​ച്ച 100 രൂ​പ ടോ​ക്ക​ണ്‍ തി​രി​കെ അ​യ​ച്ചു
Thursday, February 9, 2023 12:38 AM IST
മു​വാ​റ്റു​പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ മൂ​വാ​റ്റു​പു​ഴ​യോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ഫ​യ​ർ സ്റ്റേ​ഷ​ൻ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് ടോ​ക്ക​ണ്‍ മ​ണി​യാ​യി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച 100 രൂ​പ ധ​ന​മ​ന്ത്രി​ക്കു തി​രി​കെ അ​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
സ​മീ​പ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മൂ​വാ​റ്റു​പു​ഴ​യെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു​ള്ള ബ​ജ​റ്റാ​ണ് ഉ​ണ്ടാ​യ​ത്.
മൂ​വാ​റ്റു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​നാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​രു പ​ദ്ധ​തി​ക്ക് മാ​ത്ര​മാ​ണ് ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഒ​രു ആ​വ​ശ്യം പോ​ലും അം​ഗീ​ക​രി​ക്കാ​തെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ ഫ​യ​ർ​സ്റ്റേ​ഷ​ൻ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് ടോ​ക്ക​ണ്‍ മ​ണി​യാ​യി 100 രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​ത് മൂ​വാ​റ്റു​പു​ഴ​യി​ലെ ജ​ന​ങ്ങ​ളെ അ​പ​ഹ​സി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
മൂ​വാ​റ്റു​പു​ഴ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം യോ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ക്കു വ​ർ​ഗീ​സ് താ​ണി​വീ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മു​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ റി​യാ​സ് താ​മ​ര​പ്പി​ള്ളി, ജി​ന്‍റോ ടോ​മി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യി, ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹി​പ്സ​ണ്‍ ഏ​ബ്ര​ഹാം, കോ​ണ്‍​ഗ്ര​സ്‌ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ ക​ബീ​ർ പൂ​ക്ക​ട​ശേ​രി, ഷാ​ജി പാ​ല​പ്പു​റം, ബി​ജു പു​ളി​ക്ക​ൻ, ജി​ഷാ​ദ് സി​ജെ, ഉ​മ്മ​ർ മ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.