കളഞ്ഞുകിട്ടിയ പണം ബാങ്കിൽ ഏല്പിച്ച് ഓട്ടോത്തൊഴിലാളി
Thursday, February 2, 2023 12:08 AM IST
വാ​ഴ​ക്കു​ളം: എ​ടി​എ​മ്മി​ൽ നിന്നു കളഞ്ഞുകിട്ടിയ പ​ണം ബാ​ങ്കി​ൽ ഏ​ൽ​പ്പി​ച്ച് ആ​വോ​ലി​യി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി മാതൃകയായി. സം​സ്ഥാ​ന പാ​ത​യി​ൽ ആ​വോ​ലി സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യ്ക്കു സ​മീ​പ​മു​ള്ള സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ടി​എ​മ്മി​ൽ നി​ന്നാ​ണ് പ​ണം കി​ട്ടി​യ​ത്. ഓ​ട്ടോ​യു​മാ​യി വ​ർ​ക്‌‌ ഷോ​പ്പി​ൽ പോ​കു​മ്പോ​ൾ പ​ണ​മെ​ടു​ക്കാ​ൻ എ​ടി​എ​മ്മി​ൽ ക​യ​റി​യ ഏ​നാ​ന​ല്ലൂ​ർ കൊ​ച്ചു​മു​ട്ടം ബ​ന്നി​ക്ക് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​ 10,000 രൂ​പ ല​ഭി​ച്ച​ത്. 500ന്‍റെ 20 നോ​ട്ടു​ക​ൾ മെ​ഷീ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു.
പ​ണം ല​ഭി​ച്ച വി​വ​രം വാ​ഴ​ക്കു​ളം പോ​ലീ​സി​ൽ അ​റി​യി​ച്ച​പ്പോ​ൾ ബാ​ങ്കി​ൽ ഏ​ൽ​പ്പി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം ല​ഭി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ് ബാ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ണം അ​വി​ടെ എ​ത്തി​ച്ചു ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ട്ടോ തൊ​ഴി​ലാ​ളി പ​ണ​വും സ​മ​യ​വും ചെ​ല​വ​ഴി​ച്ച് ബാ​ങ്കി​ലെ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ പ​ണം വാ​ങ്ങാ​ൻ ആ​ളെ വി​ടു​ക​യാ​യി​രു​ന്നു.
എ​ടി​എ​മ്മി​ൽ സി​സി ടി​വി കാ​മ​റ ഉ​ള്ള​തി​നാ​ൽ പ​രാ​തി വ​ന്നാ​ൽ ബ​ന്നി പ​ണ​മെ​ടു​ത്ത​താ​യി തെ​ളി​യും. ബാ​ങ്കി​ൽ തി​രി​കെ ഏ​ൽ​പ്പി​ച്ച​താ​യി തെ​ളി​വി​നാ​യാ​ണ് ഇ​യാ​ൾ ഡോ​ളി കു​ര്യാ​ക്കോ​സി​നെ സ​മീ​പി​ച്ച​ത്. ബെ​ന്നി​യു​ടെ ഓ​ട്ടോ​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ശ്ര​മ​ക​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ഏ​ൽ​പ്പി​ച്ച​ത് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്.