ര​ണ്ട് റേ​ഷ​ന്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്തു
Monday, January 30, 2023 11:55 PM IST
കൊ​ച്ചി: റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ക​രി​ഞ്ച​ന്ത​യി​ലേ​ക്ക് ക​ട​ത്തി​യ ര​ണ്ടു റേ​ഷ​ന്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി​യി​ലെ എം.​ആ​ര്‍. രാ​ജ് കു​മാ​ര്‍ ലൈ​സ​ന്‍​സി​യാ​യി​ട്ടു​ള്ള എ​ആ​ര്‍​ഡി 65 എ​ന്ന റേ​ഷ​ന്‍ ക​ട​യു​ടെ​യും കെ.​എം. ഉ​സ്മാ​ന്‍ ലൈ​സ​ന്‍​സി​യാ​യി​ട്ടു​ള്ള എ​ആ​ര്‍​ഡി 44 എ​ന്ന റേ​ഷ​ന്‍ ക​ട​യു​ടെ ലൈ​സ​ന്‍​സു​മാ​ണ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ റ​ദ്ദാ​ക്കി​യ​ത്.
റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​രി​ഞ്ച​ന്ത​യി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.
കൊ​ച്ചി സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​റും റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും റേ​ഷ​ന്‍ ഡി​പ്പോ​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ഇ​രു ക​ട​ക​ളു​ടെ​യും ലൈ​സ​ന്‍​സ് സ്ഥി​ര​മാ​യി റ​ദ്ദു ചെ​യ്ത​ത്.
ഈ ​ഡി​പ്പോ​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കാ​ര്‍​ഡു​ക​ള്‍ തൊ​ട്ട​ടു​ത്ത റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്ക് മാ​റ്റി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.