കൊ​ച്ചി സി​റ്റി പോ​ലീ​സി​ന് നാ​ലു ഫ്രീ​ഗോ സ്‌​കൂ​ട്ട​റു​ക​ൾ കൂ​ടി
Thursday, January 26, 2023 12:22 AM IST
കൊ​ച്ചി: ഇ​ട​വ​ഴി​ക​ളി​ലും, ജ​ന​ത്തി​ര​ക്കു​ക​ളി​ലും, അ​ങ്ങി​നെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു ചെ​ല്ലാ​നാ​വാ​ത്ത ഇ​ട​ങ്ങ​ളി​ലേ​ക്ക് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് വേ​ഗ​ത്തി​ലെ​ത്താ​ൻ എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സി​നു നാ​ല് ഫ്രീ​ഗോ സ്‌​കൂ​ട്ട​റു​ക​ള്‍ കൂ​ടി. ന​ഗ​ര​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​നൗ​പ​ചാ​രി​ക കൂ​ട്ടാ​യ്മ ബെ​റ്റ​ര്‍ കൊ​ച്ചി റെ​സ്‌​പോ​ണ്‍​സ് ഗ്രൂ​പ്പും(​ബി​കെ​ആ​ര്‍​ജി), റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി സെ​ന്‍​ട്ര​ലും ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി വ​ഴി അ​സ​റ്റ് ഹോം​സ്, ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഫ്രീ​ഗോ സ്‌​കൂ​ട്ട​റു​ക​ള്‍ സി​റ്റി പോ​ലീ​സി​നു സ​മ്മാ​നി​ച്ച​ത്.
റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഡെ​പ്യൂ​ട്ടി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ​ശി​ധ​ര​ന് ഫ്രീ​ഗോ സ്‌​കൂ​ട്ട​റു​ക​ള്‍ കൈ​മാ​റി. ബി​കെ​ആ​ര്‍​ജി പ്ര​സി​ഡ​ന്‍റ് ആ​ര്‍​ക്കി​ടെ​ക്ട് എ​സ്. ഗോ​പ​കു​മാ​ര്‍, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ സെ​ന്‍​ട്ര​ല്‍ പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​കൃ​ഷ്ണ​ന്‍, അ​സ​റ്റ് ഹോം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി. ​സു​നി​ല്‍​കു​മാ​ര്‍, ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ പി. ​ജേ​ക്ക​ബ്, ബി​കെ​ആ​ര്‍​ജി ട്ര​ഷ​റ​ര്‍ ആ​ര്‍ ബാ​ല​ച​ന്ദ്ര​ന്‍, റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ സെ​ക്ര​ട്ട​റി എ​സ്.​എ. എ​സ് ന​വാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ലു ഫ്രീ​ഗോ സ്‌​കൂ​ട്ട​റു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം അ​സ​റ്റ് ഹോം​സും ഒ​രെ​ണ്ണം ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളു​മാ​ണ് ന​ല്‍​കി​യ​ത്.
ചാ​ര്‍​ജ് ചെ​യ്യാ​വു​ന്ന ബാ​റ്റ​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ഫ്രീ​ഗോ സ്‌​കൂ​ട്ട​റു​ക​ള്‍​ക്ക് മ​ണി​ക്കൂ​റി​ല്‍ 18 കി​മീ വ​രെ വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കാ​നാ​വും. പ​ര​മാ​വ​ധി 120 കി​ലോ വ​രെ ഭാ​രം വ​ഹി​ക്കും. 30 ഡി​ഗ്രി വ​രെ ചെ​രി​വു​ള്ള പ്ര​ത​ല​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​വ ഒ​റ്റ​ത്ത​വ​ണ ചാ​ര്‍​ജ് ചെ​യ്താ​ല്‍ 25 കി​മീ വ​രെ പി​ന്നി​ടും.