സ്റ്റേഷ​നു​ക​ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ് മെട്രോ യാ​ത്ര​ക്കാ​ർ
Wednesday, December 7, 2022 12:19 AM IST
കൊ​ച്ചി: മെ​ട്രോ​യു​ടെ ടി​ക്ക​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ലെ ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ർ ക​ള​ക്ഷ​ൻ സോ​ഫ്‌​റ്റ്‌​വെ​യ​റി​ൽ ത​ക​രാ​ർ. ഇ​ന്ന​ലെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് സ്കാ​ൻ ചെ​യ്ത് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നും ത​ട​സം നേ​രി​ട്ടു. കെ​എം​ആ​ർ​എ​ല്ലി​ന്‍റെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്.
ആ​ലു​വ മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​യു​ടെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ത​ക​രാ​ർ ബാ​ധി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സോ​ഫ്റ്റ്‌​വെ​യ​റി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യെ​ങ്കി​ലും ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ർ ക​ള​ക്ഷ​ൻ മെ​ഷീ​നു​ക​ൾ​ക്ക് പ​ല​തി​ലും ത​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. മെ​ട്രോ​യു​ടെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം നേ​രി​ട്ടെ​ത്തി​യാ​ണ് മെ​ഷീ​നു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്. ഈ ​സ​മ​യം ടി​ക്ക​റ്റ് സ്കാ​നിം​ഗ് ഇ​ല്ലാ​തെ എ​മ​ർ​ജ​ൻ​സി ഗേ​റ്റി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്.
രാ​വി​ലെ 11 ഓ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചെ​ന്ന് കെ​എം​ആ​ർ​എ​ൽ അ​റി​യി​ച്ചു.