ഫാ. ജേ​ക്ക​ബ് ഇ​ട​പ്പ​ഴ​ത്തി​ലി​ന്‍റെ നൂ​റാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്
Saturday, November 26, 2022 12:10 AM IST
നെ​യ്യ​ശേ​രി: അ​റു​പ​ത്താ​റാം വ​യ​സി​ൽ അ​ന്ത​രി​ച്ച ഫാ. ​ജേ​ക്ക​ബ് ഇ​ട​പ്പ​ഴ​ത്തി​ൽ ത​ന്‍റെ 22 വ​ർ​ഷ​ത്തെ പൗ​രോ​ഹി​ത‍്യ ജീ​വി​ത​ത്തി​ൽ ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷ​വും വി​ല​മ​തി​ക്ക​പ്പെ​ടു​ന്നു. യാ​ക്കോ​ബ് ക​ത്ത​നാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ട​പ്പ​ഴ​ത്തി​ൽ ജേ​ക്ക​ബ​ച്ച​ന്‍റെ ധീ​ര​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ഴ​ക്കു​ള​ത്തും നെ​യ്യ​ശേ​രി​യി​ലു​മൊ​ക്ക വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ഒ​രു കാ​ല​ത്തു താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു.
ഫാ. ​ജേ​ക്ക​ബി​ന്‍റെ നൂ​റാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്നു നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ‍്യ​ൻ ദേ​വാ​ല​യ​ത്തി​ൽ ആ​ച​രി​ക്കും. രാ​വി​ലെ പ​ത്തി​നു കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് 11.30നു ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും. പി.​എ. ഉ​തു​പ്പ​ച്ച​ൻ പാ​ട​ത്തി​ൽ അ​ധ‍്യ​ക്ഷ​നാ​യി​രി​ക്കും.