കൊ​റ്റ​മം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം തു​റ​ന്നു
Friday, November 25, 2022 12:21 AM IST
കാ​ല​ടി: മ​ല​യാ​റ്റൂ​ര്‍-​നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ല്‍ കൊ​റ്റ​മ​ത്ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ജി എം. ​ജോ​ണ്‍ എംഎ​ല്‍എ നി​ര്‍​വ​ഹി​ച്ചു.
എംഎ​ല്‍എയുടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നനു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ചാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 
മ​ല​യാ​റ്റൂ​ര്‍-​നീ​ലീ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബി കി​ട​ങ്ങേ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​നി​മോ​ള്‍ ബേ​ബി,  പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി സെ​ബാ​സ്റ്റ്യ​ന്‍,  കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍, കൊ​റ്റ​മം ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ ഭ​ര​ണി​കു​ള​ങ്ങ​ര, മി​നി സേ​വ്യ​ര്‍ തുടങ്ങിയവർ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.