കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണ​വും സി​ഗ​ര​റ്റും പി​ടി​കൂ​ടി
Sunday, October 2, 2022 12:07 AM IST
നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​വും സി​ഗ​ര​റ്റും ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ൽ ബ​ഹ്‌​റൈ​നി​ൽ നി​ന്നു​മെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​രു​ടെ പ​ക്ക​ൽ​നി​ന്ന് 75 ല​ക്ഷം രൂ​പ​യു​ടെ 1.547 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 1.115 കി​ലോ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. സ്വ​ർ​ണ​മി​ശ്രി​തം കാ​പ്‌​സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ പ​ക്ക​ൽ​നി​ന്ന് 432 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ​സ്ത്ര​ത്തി​ലൊ​ളി​പ്പി​ച്ച നി​ല​യി​ലും ക​ണ്ടെ​ടു​ത്തു.

ദു​ബാ​യി​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ​ത്തി​യ ഉ​ദി​നി​ക്കാ​ട്ടി​ൽ അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 14.54 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 329 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം മൂ​ന്നു മാ​ല​ക​ളാ​ക്കി ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ പ​ക്ക​ൽ​നി​ന്നു​മാ​ണ് 730 പാ​ക്ക​റ്റ് നി​രോ​ധി​ത സി​ഗ​ര​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. ചൈ​ന​യി​ൽ നി​ർ​മി​ച്ച ‘യൂ​ട്ടോ' എ​ന്ന സി​ഗ​ര​റ്റി​ന് 9.50 ല​ക്ഷ​ത്തോ​ളം രൂ​പ വി​പ​ണി വി​ല​യു​ണ്ട്.