പൊ​ൻ​കു​ന്നം: ക​ഥാ​കാ​ര​ൻ ജോ​സ് പു​ല്ലു​വേ​ലി​യു​ടെ സ്മ​ര​ണാ​ർ​ഥം ജ​ന​കീ​യ വാ​യ​ന​ശാ​ല​യി​ലെ ഗു​രു​ജ​ന​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ അ​വാ​ർ​ഡ് മ​ണി​മ​ല പ​ന​ച്ചി​യി​ൽ പ്ര​വീ​ണ​യ്ക്ക്. റാ​സ്പു​ടി​ൻ എ​ന്ന നോ​വ​ലാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യത്.

പ​ന​ച്ചി​യിൽ കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി​യു​ടെ​യും തു​ള​സി​യു​ടെ​യും മ​ക​ളാ​യ പ്ര​വീ​ണ പെ​രി​ന്ത​ൽ​മ​ണ്ണ ഡോ. ​ഇ​ർ​ഷാ​ദ് അ​ലി സ്‌​കി​ൻ കെ​യ​ർ സെ​ന്‍റ​റി​ൽ പി​ആ​ർ​ഒ ആ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് വാ​യ​ന​ശാ​ലാ ഹാ​ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ തേ​വ​ര കോ​ള​ജി​ലെ മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ തെരേ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.