കോ​രു​ത്തോ​ട് പ​ള്ളി​യി​ൽ മോ​ഷ​ണം
Sunday, June 30, 2024 9:33 PM IST
കോ​രു​ത്തോ​ട്: ഹോ​ളി ട്രി​നി​റ്റി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മോ​ഷ​ണം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് പ​ള്ളി​യു​ടെ ക​ത​ക് കു​ത്തി​തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ പ​ള്ളി​യി​ലെ നി​ല​വി​ള​ക്കി​ന്‍റെ ഒ​രു ഭാ​ഗം അ​പ​ഹ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യി​ൽ എ​ത്തി​യ​വ​രാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കു​ന്ന​ത്.