യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, July 2, 2024 10:48 PM IST
കൊ​ല്ലം:​ യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​രു​വ​ഴി ക​മ്പ​ല​ടി നൂ​റാ​നി​യ മ​ൻ​സി​ലി​ൽ ബി​ലാ​ൽ(21) ആ​ണ് മ​രി​ച്ച​ത്. ചൊ​വാ​ഴ്ച രാ​വി​ലെ ഉ​റ​ക്ക​മു​ണ​രാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വി​ളി​ച്ചു ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചു.

ക​ത​ക് അ​ക​ത്തു​നി​ന്നും അ​ട​ച്ചി​ട്ടി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വാ​തി​ൽ പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശൂ​ര​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.