കൽപ്പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ സപ്ലൈകോ ഔട്ലെറ്റുകൾക്കും മാവേലി സ്റ്റോറുകൾക്കും മുന്നിൽ കോണ്ഗ്രസ് പ്രവർത്തകർ ധർണ നടത്തി. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തതനുസരിച്ചായിരുന്നു സമരം. കൽപ്പറ്റയിൽ സപ്ലൈകോ ഔട്ലെറ്റിനു മുന്നിൽ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കാർഷികത്തകർച്ച, വന്യമൃഗശല്യം, ക്ഷേമ പെൻഷൻ മുടക്കം എന്നിവ മൂലം പാവപ്പെട്ടവർ പട്ടിണി കിടക്കുന്പോൾ ഭരണാധികാരികൾ ആഡംബര ജീവിതവും യാത്രകളും നടത്തി ഖജനാവ് ധൂർത്തടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററിന് വാടക കൊടുക്കാൻ പണമുള്ള സർക്കാരിന് പെൻഷൻ വിതരണത്തിനും മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനും പണമില്ലാത്തത് വൈരുധ്യമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു പദ്ധതിയും സർക്കാർ നടപ്പാക്കുന്നില്ലെന്ന് അപ്പച്ചൻ ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ടി.ജെ. ഐസക്, സി. ജയപ്രസാദ്, പി.കെ. കുഞ്ഞുമൊയ്തീൻ, കെ.കെ. രാജേന്ദ്രൻ, പി. വിനോദ്കുമാർ, എസ്. മണി, ആയിഷ പള്ളിയാൽ, പി. രാജാറാണി, ഹർഷൽ കോണാടൻ, ഡിന്റോ ജോസ്, സെബാസ്റ്റ്യൻ കൽപ്പറ്റ, പി.കെ. മുരളി, കെ. ശശികുമാർ, ഷബ്നാസ് തന്നാനി, ടി.ജെ. ആന്റണി, സാലി റാട്ടക്കൊല്ലി, ഗിരിജ മടിയൂർക്കുനി, ഷെർലി ജോസ്, എൻ.എ. ബാബു, ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: കോണ്ഗ്രസ് എടവക, നല്ലൂർനാട് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടേനാലിലെ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ ധർണ ഡിസിസി സെക്രട്ടറി എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. എടവക മണ്ഡലം പ്രസിഡന്റ് ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പ്രസിഡന്റ് ജിൽസണ് തൂപ്പുംകര മുഖ്യപ്രഭാഷണം നടത്തി. നലൂർനാട് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ, ഗിരിജ സുധാകരൻ, ഷിനു വടകര, സി.പി. ശശിധരൻ, ജോണ്സണ്, ജോണ്, അഹമ്മദുകുട്ടി , മൊയ്തു മുതുവോടൻ, അനിത, നിഷ, റെജി, ലീല ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
മുട്ടിൽ: മണ്ഡലം കമ്മിറ്റി മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. പൊതുവിതരണ സംവിധാനം തകർത്ത് വൻകിടകാർക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. എം.ഒ. ദേവസ്യ, മോഹൻദാസ് കോട്ടകൊല്ലി, ഉഷ തന്പി, ശശി പന്നിക്കുഴി, സുന്ദർരാജ് എടപ്പെട്ടി, ശ്രീദേവി ബാബു, ശാന്തമ്മ തോമസ്, ഫൈസൽ പാപ്പിന, മനോജ് കുന്പളാട്, ബാദുഷ പനങ്കണ്ടി, ബാബു പിണ്ടിപ്പുഴ, പ്രസന്ന രാമകൃഷ്ണൻ, സിന്ധു വാഴവറ്റ, കെ.എൽ. ജോഷി എന്നിവർ പ്രസംഗിച്ചു.
കോട്ടത്തറ: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി വെണ്ണിയോട് മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ ധർണ കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ വിപണി ഇടപെടൽ സജീവമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. മാണി ഫ്രാൻസിസ്, പി.പി. റനീഷ്, സുരേഷ്ബാബു വാളൽ, ജോസ് മേട്ടയിൽ, സി.കെ. ഇബ്രാഹിം, എം.വി. ടോമി, വി.ഡി. സാബു, പി.എൽ. അനീഷ്, പുഷ്പസുന്ദരൻ, എം.ആർ. മൈക്കിൾ എന്നിവർ പ്രസംഗിച്ചു. പി.എൽ. ജോസ്, ഹണി ജോസ്, വേണുഗോപാലൻ, ടി. ഇബ്രായി, ഒ.ജെ. ബിന്ദു, ഇ.ആർ. പുഷ്പ, ശാന്ത ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പയ്യന്പള്ളി: കോണ്ഗ്രസ് മാനന്തവാടി, പയ്യന്പള്ളി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ ധർണ കെപിസിസി സെക്രട്ടറി അഡ്വ.എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. ഷിബു ജോർജ്, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, സി.കെ. രത്നവല്ലി, പി.എം. ബെന്നി ആശ ഐപ്പ് എന്നിവർ പ്രസംഗിച്ചു. തലപ്പുഴ മാവേലി സ്റ്റോറിനു മുന്നിൽ തവിഞ്ഞാൽ മണ്ഡലം കമ്മിറ്റി നടത്തിയ സമരം എം.ജി. ബിജു ഉദ്ഘാടനം ചെയ്തു. കെ.വി. ജോണ്സണ് അധ്യക്ഷത വഹിച്ചു.
കാട്ടിക്കുളം: തൃശിലേരി, തിരുനെല്ലി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സപ്ലൈകോ ഔട്ലെറ്റിനു മുന്നിൽ നടത്തിയ സമരം മാനന്തവാടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത് ഉദ്ഘാടനം ചെയ്തു. തൃശിലേരി മണ്ഡലം പ്രസിഡന്റ് സതീശൻ പുളിമൂട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി റഷീദ് തൃശിലേരി, തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി തോൽപ്പെട്ടി, കെ.ജി. രാമകൃഷ്ണൻ, വി.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സിവിൽ സപ്ലൈസ് ഔട്ലെറ്റിനു മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ടോമി തേക്കുമല, ഇ.എ. ശങ്കരൻ, മണി പാന്പനാൽ, റെജി പുളിങ്കുന്നേൽ, സിജു പൗലോസ്, രാജു തോണിക്കടവ്, സി.പി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
മേപ്പാടി: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഔട്ലെറ്റിന് മുന്നിൽ നടത്തിയ ധർണ ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.വി. റോയ് അധ്യക്ഷത വഹിച്ചു. ഒ. ഭാസ്കരൻ, രാജു ഹെജമാടി, ടി.എ. മുഹമ്മദ്, റഷീദ് ഓടത്തോട്, രാധ രാമസ്വാമി, വി.എ. ജോണ്, സെയ്തലവി കുന്നന്പറ്റ, ഷാജി, സുലൈമാൻ മുണ്ടക്കൈ, ഇബ്രാഹിം ആനപ്പാറ, രോഹിത് ബോധി, എൻ. അബ്ദുൾമജീദ്, വിഷ്ണു, സതീഷ് കല്ലായി, സക്കറിയാസ് വയനാട്, സാഹിർ ചെന്പോത്തറ, ബെൽസർ, ഹൈദരലി, വിനോദ് മാനിവയൽ, സുജാത, രാധാമണി, വി. രാധ, ഇന്ദിര എന്നിവർ പ്രസംഗിച്ചു.
വെള്ളമുണ്ട: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോറിനു മുന്പിൽ നടത്തിയ ധർണ ഡിസിസി വൈസ് പ്രസിഡന്റ് മംഗലശേരി മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ടി.കെ. മമ്മൂട്ടി, ജയിംസ് ഞാറക്കുളം, പി.ടി. ജോയി, ഒ.ടി. ഉനൈസ്, എം. ലതിക, ഷൈജി ഷിബു, ജോസ് മാഞ്ചേരി, എം.ജെ. ചാക്കോ, സി.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഷാജു മടത്തുപറന്പിൽ, വി.കെ. സതീശൻ, ഹിമ ബിനു, എം.ജെ. ജിൽസമ്മ, ലളിത ബാബു, ഷാജി പനമട, ചന്തു പുല്ലോറ, ഐ.സി. തോമസ് എന്നിവർ നേതൃത്വം നൽകി.