ചു​വ​ട് ദ്ര​വി​ച്ച മാ​വ് ഭീ​ഷ​ണി​യാ​യി
Monday, July 1, 2024 7:02 AM IST
ക​റു​ക​ച്ചാ​ൽ: നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ൽ ചു​വ​ട് ദ്ര​വി​ച്ചു മാ​വ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി. ക​റു​ക​ച്ചാ​ൽ -വാ​ഴൂ​ർ റോ​ഡി​ൽ പോ​ള​ച്ചി​റ​ക്കു സ​മീ​പം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മാ​വി​ന്‍റെ ചു​വ​ടാ​ണ് ദ്ര​വി​ച്ച് ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യ​ത്.

സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം അ​നേ​കം കാ​ൽ​ന​ട യാ​ത്ര​ക്കാ​രും നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​നു സ​മീ​പം ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മാ​വ് ചു​വ​ടെ മു​റി​ച്ചു മാ​റ്റാ​ൻ അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ ചു​വ​ടു​ഭാ​ഗം കൂ​ടി ദ്ര​വി​ച്ച​തോ​ടെ മാ​വ് ഏ​തു നി​മി​ഷ​വും റോ​ഡി​ലേ​ക്കോ, സ​മീ​പ​ത്തെ സോ ​മി​ല്ലി​ലേ​ക്കോ മ​റി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യേ​റി. റോ​ഡി​ലേ​ക്ക് മ​രം വീ​ണാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. ഉ​ണ​ങ്ങി​യ മ​രം വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.