സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ല്‍​കി
Monday, July 1, 2024 7:02 AM IST
ഞീ​ഴൂ​ര്‍: ഒ​രു​മ ചാ​രി​റ്റ​ബി​ള്‍ ആ​ന്‍​ഡ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി നി​ര്‍​ധന​ര്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി​യി​ലേ​ക്ക് ഞീ​ഴൂ​ര്‍ ചെ​ത്തു​കു​ന്നേ​ല്‍ സി.​കെ. ബി​നു സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ല്‍​കി. 10 സെ​ന്‍റ് സ്ഥ​ല​മാ​ണ് ന​ല്‍​കി​യ​ത്. സ്ഥ​ലം വി​ട്ടു​ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ഒ​രു​മ​ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​സ് പ്ര​കാ​ശി​ന് കൈ​മാ​റി.

2017ല്‍ ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ സൊ​സൈ​റ്റി ഇ​തി​നോ​ട​കം അ​ഞ്ചു വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി. സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ഭൂ​മി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​റാ​മ​ത്തെ വീ​ട് അ​നാ​ഥ​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് കെ.​കെ. ജോ​സ് പ്ര​കാ​ശ് അ​റി​യി​ച്ചു. ഒ​രു​മ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി അ​ഖി​ല്‍ നി​വാ​സ്, ജോ​യി മ​യി​ലം​വേ​ലി, ദി​ലീ​പ് പ്ര​ണ​വം, സി​ന്‍​ജാ ഷാ​ജി, ശ്രു​തി സ​ന്തോ​ഷ്, എ.​കെ.​ര​വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.