ഭ​ര​ണ​ങ്ങാ​ന​ത്ത് തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി സ്ലീ​വാ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ ധ്യാ​നം
Sunday, June 30, 2024 9:33 PM IST
ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ 28 വ​രെ അ​ഞ്ച് മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള അ​ല്‍​ഫോ​ന്‍​സി​യ​ന്‍ ധ്യാ​ന ചി​ന്ത​ക​ള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്യും. ധ്യാ​ന ചി​ന്ത​ക​ള്‍ ന​ല്‍​കു​ന്ന​ത് തെ​ള്ള​കം ക​പ്പു​ച്ചി​ന്‍ വി​ദ്യാ​ഭ​വ​നി​ലെ ആ​ശ്ര​മാം​ഗ​ങ്ങ​ളാ​ണ്.

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി ന​ട​ത്തു​ന്ന ഈ ​ഓ​ണ്‍​ലൈ​ന്‍ ധ്യാ​ന​ത്തി​ല്‍ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ജീ​വി​തം മു​ഴു​വ​ന്‍ വി​ചി​ന്ത​ന​ങ്ങ​ള്‍​ക്ക് വി​ഷ​യ​മാ​കും. നി​ര്‍​മ​ല ബാ​ല്യം, കൗ​മാ​ര തി​ള​ക്കം, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി, അ​ധ്യാ​പി​ക, അ​ഗ്‌​നി സ്‌​നാ​നം, സ​ന്യാ​സാ​ര്‍​ത്ഥി​നി, രോ​ഗി​ണി, സ്‌​നേ​ഹ​പ്ര​കൃ​തി, സു​കൃ​ത​ങ്ങ​ള്‍ ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി​യ​വ​ള്‍, വി​ശു​ദ്ധ​രു​ടെ സ്‌​നേ​ഹി​ത, ദി​വ്യ​കാ​രു​ണ്യ ഭ​ക്ത, നി​ദ്രാ​വി​ഹീ​ന, സ​ഹ​ന​പു​ത്രി, ഭാ​ഷാ​ജ്ഞാ​നം, അ​ഴു​കു​ന്ന ഗോ​ത​മ്പ് മ​ണി, കു​രി​ശി​ന്‍റെ പാ​ര​വ​ശ്യം, ഇ​രു​ണ്ട രാ​ത്രി, നി​ര്‍​മ​ല ജീ​വി​ത​മാ​ക്കി​യ​വ​ള്‍, ഹൃ​ദ​യ ജ്ഞാ​നം, ക്ഷ​മ​യു​ടെ പാ​ര​മ്യം, സു​കൃ​ത​സു​ഗ​ന്ധം, തി​രു​ഹൃ​ദ​യ ഭ​ക്ത, മ​രി​യ​ന്‍ ഭ​ക്തി, യൗ​സേ​പ്പി​താ​വി​ന്‍റെ കാ​വ​ലി​ല്‍, ആ​ത്മാ​ന്ധ​കാ​രം, ദൈ​വ ഇ​ഷ്ടം, വി​ശു​ദ്ധി​യു​ടെ ആ​ത്മാ​വ് എ​ന്നീ 28 വി​ഷ​യ​ങ്ങ​ളാ​ണ് ധ്യാ​ന​ത്തി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

സ്ലീ​വാ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന​താ​ണ് ഈ ​ആ​ത്മീ​യ വി​ചി​ന്ത​ന യാ​ത്ര. അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം യൂ ​ട്യൂ​ബ് ചാ​ന​ലി​ലും ക​പ്പു​ച്ചി​ന്‍ മീ​ഡി​യ​യി​ലും ഓ​രോ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് ധ്യാ​ന​റീ​ലു​ക​ള്‍ ല​ഭ്യ​മാ​കും.

ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്കാ​പ​റ​മ്പി​ലും അ​ഡ്മി​നി​ട്രേ​റ്റ​ര്‍ ഫാ. ​ഗ​ര്‍​വാ​സീ​സ് ആ​നി​ത്തോ​ട്ട​വും വൈ​സ് റെ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര​യും സ്ലീ​വാ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.