പു​ളി​മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ല്‍ വീ​ണു
Wednesday, June 26, 2024 7:09 AM IST
കു​റി​ച്ചി: ക​ന​ത്ത​കാ​റ്റി​ലും മ​ഴ​യി​ലും പു​ളി​മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ല്‍ വീ​ണു. വീ​ട്ടു​കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​റി​ച്ചി കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ലീ​ലാ​മ്മ ഏ​ബ്ര​ഹാ​മി​ന്‍റെ (70) വീ​ടി​നു മു​ക​ളി​ലാ​ണ് കൂ​റ്റ​ന്‍ പു​ളി​മ​രം വീ​ണ​ത്.

ഓ​ടി​ട്ട വീ​ടി​ന്‍റെ മേ​ല്‍ക്കൂ​ര പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ലീ​ലാ​മ്മ​യും മ​ക​ളും മ​രു​മ​ക​നു​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

വീ​ടി​നു​ള്ളി​ല്‍നിന്ന് ജ​ന​ലി​ലൂ​ടെ മ​രം ക​ട​പു​ഴ​കി​വ​രു​ന്ന​ത് ക​ണ്ട് ഇ​വ​ര്‍ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.