എരുമേലി: കനത്ത മഴയിൽ എരുമേലിയിൽ ശബരിമല പാതയിലെ ഗതാഗതം തടസപ്പെട്ടു. പമ്പാ, അഴുത നദികൾ കരകവിഞ്ഞു. മണിമലയാറിന്റെ തീരങ്ങൾ വെള്ളത്തിലായി. പമ്പയാറിലെ കുറുമ്പൻമുഴി, അറയാഞ്ഞിലിമണ്ണ് പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിനടിയിലായി.
അഴുത നദിയിൽ മൂക്കൻപെട്ടി പാലത്തിലും വെള്ളം കയറി. ഇന്നലെ ഉച്ചയോടെ മഴ ശമനമായപ്പോഴാണ് പാലങ്ങളിൽ ഗതാഗതം സുഗമമായത്. എന്നാൽ വീണ്ടും മഴ തുടരുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.