നിൽപ്പുസമരം നടത്തി
1599467
Monday, October 13, 2025 11:40 PM IST
മങ്കൊമ്പ്: കഴിഞ്ഞ 35 വർഷങ്ങളായി തരിശുകിടക്കുന്ന ചമ്പക്കുളം ചിറക്കുപുറം പാടശേഖത്തിലെ 11 ഏക്കർ നിലം കൃഷിയോഗ്യമാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് നടത്തിയ നിൽപ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകെ 80 ഏക്കറിൽ സ്വകാര്യ വ്യക്തിനിലം വെട്ടിക്കോരിയതിനെത്തുടർന്നാണ് ഇത്രയും കൃഷിഭൂമി തരിശിടാൻ തുടങ്ങിയത്. ഇതുമൂലം പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനും തടസമാകുന്നു.
ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിലം ഏറ്റെടുത്ത് കൃഷിക്ക് ലേലം ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നതാധികാര സമതിയംഗം ജോസ് കാവനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജേക്കബ് ഏബ്രഹാം, പ്രകാശ് പനവേലി, സാബു തോട്ടുങ്കൽ, തോമസുകുട്ടി മാത്യു, ബാബു പാറക്കാടൻ, സിറിയക് കാവിൽ, ഐപ്പ് ചക്കിട്ട തുടങ്ങിയവർ പ്രസംഗിച്ചു.