നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍
1591136
Friday, September 12, 2025 11:32 PM IST
ചേർത്തല: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് ഒളിസങ്കേതത്തിൽനിന്നും പിടികൂടി. മുണ്ടൻവേലിയിൽ പാലംപള്ളിപ്പറമ്പിൽ അഭിലാഷ് ആന്റണിയെയാണ് കുത്തിയതോട് സിഐ എം. അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം എരമല്ലൂർ എൻവൈസി ബാറിന് കിഴക്കുവശമുള്ള ഒളിസങ്കേതത്തിൽനിന്നു പിടികൂടിയത്. അടിപിടി കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നുമാണ് അഭിലാഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അഭിലാഷിന് എറണാകുളം സെന്‍ട്രൽ, ഹിൽപാലസ്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസും കൂടാതെ സംസ്ഥാനത്ത് പലയിടങ്ങളിലായി പത്തോളം മോഷണക്കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.