മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1590638
Wednesday, September 10, 2025 11:37 PM IST
തുറവൂർ: മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ പള്ളിത്തോടു പുത്തേഴത്ത് വീട്ടിൽ തോമസ് (റോയിക്കുട്ടൻ-44) ആണ് മരിച്ചത്.
ചൊവ്വാഴ്ച മത്സ്യബന്ധനത്തിനു ശേഷം വീട്ടിലെത്തിയ ഇദ്ദേഹം കുഴഞ്ഞുവീണതിനെത്തുടർന്നു ബന്ധുക്കൾ ചേർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ മെറ്റിൽഡ. മക്കൾ റിയ, റോഷൻ.