കളഞ്ഞുകിട്ടിയ പണം ഉടമയ്ക്കു തിരികെ നൽകി യുവതി മാതൃകയായി
1590902
Thursday, September 11, 2025 11:56 PM IST
ചാരുംമൂട്: കളഞ്ഞുകിട്ടിയ പണം ഉടമയ്ക്കു തിരികെ നൽകി യുവതി മാതൃകയായി. നൂറനാട് പുതിയവിള പറങ്കാംമൂട്ടിൽ പടീറ്റതിൽ സുബിയുടെ കൈയിൽനിന്നും ഇന്നലെ ഉച്ചയ്ക്കാണ് 37,000 രൂപ അടങ്ങിയ പഴ്സ് റോഡിൽ നഷ്ടപ്പെട്ടത്. തുടർന്ന് ഇതുവഴിവന്ന താമരക്കുളം പൈറ്റുംവിള താജിനയ്ക്ക് ലഭിക്കുന്നത്. തുടർന്ന് ഇവർ പഴ്സ് വള്ളികുന്നം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കായംകുളത്ത് ഇന്റർവ്യൂ കഴിഞ്ഞുമടങ്ങുകയായിരുന്നു താജിന.