അ​മ്പ​ല​പ്പു​ഴ: ദേ​ശീയപാ​ത​ ക​ച്ചേ​രിമു​ക്കി​ൽ​ പൈ​പ്പുപൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെസിബി ​ഉ​പ​യോ​ഗ​ച്ച് പ​ണി ന​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി വെ​ള്ളം റോ​ഡി​ലേക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.

അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​മി​ല്ല. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന ഏ​റെ തി​ര​ക്കു​ള്ള ഭാ​ഗ​മാ​ണി​ത്. റോ​ഡി​ൽ രൂ​പ​പ്പെ​ട്ട​ വ​ൻകു​ഴി​ക​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ വെ​ള്ളം കെ​ട്ടിക്കിട​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം കു​ഴി​യി​ൽ തെ​ന്നി​മ​റി​യു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​തി​നു സ​മീ​പ​ത്താ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.