വർഗീയ രാഷ്ട്രീയം അഴിമതിയേക്കാൾ അപകടം: പ്രകാശ് രാജ്
1590905
Thursday, September 11, 2025 11:56 PM IST
ആലപ്പുഴ: മതത്തിന്റെയും ചിന്താഗതിയുടെയും നിലപാടിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താനുള്ള ബിജെപിയുടെ ശ്രമം ജനാധിപത്യ സമൂഹത്തിന് ആശാസ്യമല്ലെന്നു നടൻ പ്രകാശ് രാജ്.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഴിമതിയെക്കാൾ അപകടമാണ് വർഗീയരാഷ്ട്രീയം. ഓണവും ദസറയും പോലുള്ള മതേതര ആഘോഷങ്ങൾ ഹിന്ദുത്വവത്കരിക്കാനാണ് സംഘപരിവാർ ശ്രമം.
അതിനെ പരാജയപ്പെടുത്താൻ പോരാട്ടം തുടരണം. മൗനമായിരുന്നാലും ശരീരത്തിനേറ്റ മുറിവ് സുഖപ്പെടും. എന്നാൽ, സമൂഹത്തിനേറ്റ മുറിവ് മൗനമായിരുന്നാൽ കൂടുതൽ വ്രണപ്പെടും - അദ്ദേഹം പറഞ്ഞു.