അമ്പലപ്പുഴ: കർഷകത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് അറുപതിൽച്ചിറ വീട്ടിൽ സുശീലൻ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വെട്ടിക്കരി പാടത്ത് വളം ഇട്ടശേഷം മറ്റു തൊഴിലാളികൾക്കൊപ്പം എട്ടുതെങ്ങിനു സമീപം പുറം ബണ്ടില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ സുശീലനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് പകൽ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സൈജ (അങ്കണവാടി ഹെൽപ്പർ).മക്കള്‍ ആദിത്യന്, അദ്വൈത്.