അ​മ്പ​ല​പ്പു​ഴ: വ​യ​നാ​ടി​ന് സ​ഹാ​യ​ഹ​സ്ത​മാ​യി നീ​ർ​ക്കു​ന്നം എ​സ്ഡിവി സ്കൂ​ൾ. നീ​ർ​ക്കു​ന്നം എ​സ്ഡിവി ഗ​വ. യു​പി സ്കൂ​ളി​ലെ പ്ര​കൃ​തി സം​ര​ക്ഷ​ണസം​ഘ​ട​ന​യാ​യ ത​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളി​ൽനി​ന്നു സ്വ​രൂ​പി​ച്ച ദു​രി​താ​ശ്വാ​സ തു​ക​യാ​യ 56,100 രൂ​പ ജി​ല്ലാ ക​ള​ക്ട​റി​ന് കൈ​മാ​റി.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥിയാ​യ നീ​ര​ജ് ത​ന്‍റെ ര​ണ്ടുവ​ർ​ഷ​ത്തെ സ​മ്പാ​ദ്യ​മാ​യി കു​ടു​ക്ക​യി​ൽ സ​മാ​ഹ​രി​ച്ച 1870 രൂ​പ​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി. സ്കൂ​ൾ പ്ര​ധാ​ന​മ​ന്ത്രി നി​രു​പ​മ എ​സ്. ആ​ർ, വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ്സി​ന, ആ​ഫി​യ, നീ​ര​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​ഥ​മ അ​ധ്യാ​പി​ക ന​ദീ​റ.എ, ​ത​ണ​ൽ കോ​-ഓർ​ഡി​നേ​റ്റ​ർ ദീ​പ ഗോ​പി​നാ​ഥ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മെ​ർ​വി​ൻ ടി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ ചേർന്നാണ് തു​ക കൈ​മാ​റി​യ​ത്.