തിരുനാളിനു തുടക്കമായി
1417468
Friday, April 19, 2024 11:54 PM IST
മങ്കൊമ്പ്: ചമ്പക്കുളം തെക്കേ അമിച്ചകരി സെന്റ് ജോസഫ്സ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി. ചമ്പക്കുളം ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം കൊടിയേറ്റി. ഇന്നു രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, പ്രസഗം, 6.30ന് മധ്യസ്ഥപ്രാർഥന, ലദിഞ്ഞ്. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 10ന് തിരുനാൾ കുർബാന, പ്രസംഗം ഫാ. ജോൺ കൂരൻ, 11.45ന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, പ്രദക്ഷിണം ഫാ. ജോസഫ് കുളക്കുടി, തുടർന്ന് ഊട്ടുനേർച്ച.
ആലപ്പുഴ: പുത്തനങ്ങാടി സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷത്തിനു തുടക്കമായി. വികാരി ഫാ. ജോബിൻ തൈപ്പറമ്പിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. എല്ലാദിവസവും വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. 28ന് പ്രധാന തിരുനാൾ ദിനം പട്ടണപ്രദക്ഷിണം നടക്കും. മേയ് 5ന് എട്ടാമിടം.