തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ തിരുനാൾ
1415820
Thursday, April 11, 2024 10:57 PM IST
മങ്കൊന്പ്: തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യോഹന്നാന് ശ്ലീഹായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ.തോമസ് പുത്തുന്പുരയ്ക്കല് കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയക്കു ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്നു രാവിലെ 6.30ന് ഇലക്തോരന്മാരെ വാഴിക്കല്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം വികാരി ജനറാള്‍ ഫാ.ജോസഫ് വാണിയപ്പുരയ്ക്കല്‍. വൈകുന്നേരം നാലിന് ജപമാല, മധ്യസ്ഥപ്രാര്‍ത്ഥന, 4.40ന് സ്ഥാനക്കാരെ വാഴിക്കല്‍, വേസ്പര, തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാത്രി ഏഴിന് പ്രസദേന്തി വാഴ്ച. 13ന് രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് റാസ കുര്‍ബാന, വൈകുന്നേരം നാലിന് ജപമാല, മധ്യസ്ഥപ്രാര്‍ഥന, അഞ്ചിന് തിരുസ്വരൂപപ്രതിഷ്ഠ, തുടര്‍ന്ന ആഘോഷമായ റംശാ, വചനസന്ദേശം, 6.15ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, 6.30ന് പ്രദക്ഷിണം, എട്ടിന് കപ്ലോന്‍ വികാരി വാഴ്ച. തുടര്‍ന്ന് ആകാശവിസ്മയം.
പ്രധാന തിരുനാള്‍ ദിനമായ 14ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് സപ്ര, ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ.സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍, തിരുനാള്‍ സന്ദേശം റവ.ഡോ. ടോം പുത്തന്‍കളം, 11.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. ഗ്രിഗറി ഓണംകുളം, ദിവ്യകാരുണ്യ ആശീര്‍വാദം, മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ മാര്‍ ജോര്‍ജ് കോച്ചേരി, തിരുനാള്‍ പ്രദക്ഷിണം ഫാ.ജോജോ പുതുവേലില്‍, തുടര്‍ന്ന് നേര്ച്ചസാധനങ്ങളുടെ ലേലം. 15ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുര്‍ബാന, സാന്താമേശ.