ബൈക്ക് മോഷ്ടാക്കള്‍ വിലസുന്നു, മൂന്നിടങ്ങളില്‍ മാലപൊട്ടിക്കല്‍
1397025
Sunday, March 3, 2024 5:18 AM IST
ചേര്‍ത്തല: ചേര്‍ത്തല നഗരത്തിലും നഗരാതിര്ത്തിയിലുമായി മൂന്നിടങ്ങളില്‍ ബൈക്കിലെത്തിയ സംഘത്തിന്റെ മാലപൊട്ടിക്കല്‍. രണ്ടിടത്ത് മാലപൊട്ടിക്കാനായില്ല. ദേശീയപാതയില്‍ മതിലകത്ത് മരുമകന്റെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപ്പവന്‍ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. മായിത്തറ കിഴക്കവെളിയില് സുശീല (60)യുടെ മാലയാണ് കഴിഞ്ഞദിവസം കവര്‍ന്നത്.
രാത്രി ഒമ്പതിനായിരുന്നു സംഭവം. മാരാരിക്കുളം പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേദിവസം തന്നെ നഗരത്തില്‍ ശക്തീശ്വരം ജംഗ്ഷനു സമീപം, ഗേള്‍സ് സ്കൂളിനു സമീപം എന്നിവിടങ്ങളിലും സ് ത്രീകളുടെ മാലപൊട്ടിക്കാന്‍ ശ്രമങ്ങള്‍ നടന്നു. പോലീസ് പട്രോളിംഗ് ശക്തമാക്കണ മെന്നാണ് നാട്ടുകാരുടെ ആ വശ്യം.