ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചു
1397020
Sunday, March 3, 2024 5:18 AM IST
ആലപ്പുഴ: ചരിത്രത്തിൽ ആദ്യമായി സംസ്ഥാന ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിനു മുന്നിൽ ജീവനക്കാർ പ്രകടനവും നടത്തി.
ജില്ലാ പ്രസിഡന്റ് എൻ. എസ്. സന്തോഷ് ധർണ ഉദ്ഘാടനം ചെയ്തു. ഒന്നാം തീയതി തന്നെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം എടുക്കുകയും സർക്കാരിന്റെ തൊഴിലാളികളായ ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുകയും ചെയ്ത നടപടി പഴയ അടിമ ഉടമ ബന്ധത്തെ ഓർമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ജോസ് ഏബ്രഹാം, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. അസേർ, സംസ്ഥാന കമ്മിറ്റി അംഗം കെ. ജി. മധു, എൻ.എസ്. സഞ്ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.