ആലപ്പുഴ: സമുദായ ശാക്തീകരണ മാസാചരണത്തിന്റെ ഇടവകതല ഉദ്ഘാടനം ആലപ്പുഴ പഴയങ്ങാടി മാർസ്ലീവാ ഫൊറോന പള്ളിയിൽ വികാരി ഫാ. സിറിയക് കോട്ടയിൽ നിർവഹിച്ചു
.
പാരിഷ് കൗൺസിൽ കൺവീനർമാർ, സംഘടനാ പ്രസിഡണ്ടുമാർ, വിവിധ ഇടവക പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ പാരിഷ് കൗൺസിൽ സെക്രട്ടറി റോയി കൊട്ടാരച്ചിറ, കൈകാരന്മാരായ ളൂയിസ് കാട്ടാശേരി, തോമസ് ആലപ്പാട്ട്, സിറിയക് വള്ളവന്തറ, ഷാജി ഇലഞ്ഞിക്കൽ, കൂട്ടായ്മ സെക്രട്ടറി ഷാജി ഉപ്പൂട്ടിൽ എന്നിവർ പ്രസംഗിച്ചു.