കാണാതായ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
1339499
Sunday, October 1, 2023 12:16 AM IST
മങ്കൊമ്പ്: വീട്ടിൽ നിന്നു കാണാതായ റിട്ട.പോസ്റ്റുമാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ചമ്പക്കുളം നടുഭാഗം ദേവകി ഭവനത്തിൽ വേലായുധൻ നായരു(82)ടെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് ഇദ്ദേഹത്തെ വീട്ടിൽ നിന്നു കാണാതായത്. ബന്ധുക്കളും നാട്ടുകാരും നെടുമുടി പോലീസിൽ പരാതി നൽകി.
തകഴി, ആലപ്പുഴ എന്നിവിടങ്ങളിലെ മുങ്ങൽ വിദഗ്ധർ ക്ഷേത്രക്കുളത്തിൽ നിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാൽകഴുകുന്നതിനിടെ കുളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഭാര്യ: റിട്ട.പോസ്റ്റുമാസ്റ്റർ വനജാകുമാരി. മക്കൾ : അനില (കുവൈറ്റ്), അജിത, അർച്ചന (ഖത്തർ), അരുൺകുമാർ (അസോസിയേറ്റ് പ്രഫസർ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്). മരുമക്കൾ : ഗോപി.എൻ.കുറുപ്പ് (കുവൈറ്റ്), സുജിത് (ബാംഗ്ലൂർ) രതീഷ്.ആർ.പണിക്കർ (ഖത്തർ).