ഉമ നെല്‍വിത്ത്: പരിഹാരം ആവശ്യപ്പെട്ട് എംപി കേന്ദ്രമന്ത്രിക്ക് കത്തു നല്കി
1337075
Thursday, September 21, 2023 12:15 AM IST
എടത്വ: ദേശീയ വിത്ത് കോര്പറേഷന് കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക് മികച്ച വിത്തിനമായ ഉമ നെല്‍വിത്ത് നല്കാന് വിസമ്മതിച്ച സംഭവത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനും ദേശീയ വിത്ത് കോര്പറേഷന് ചെയര്മാന് ഡോ. മനീന്ദര്‍ കൗര്‍ ദ്വിവേദിക്കും കത്തു നല്കി.
കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിനും അവരുടെ താത്പര്യങ്ങള്‍ നേടിയെടുക്കുന്നതിലും സംസ്ഥാന കൃഷിവകുപ്പ് പരാജയപ്പെടുകയാണ്. ഇത്ര കഴിവുകെട്ട കാര്യശേഷി ഇല്ലാത്ത ഒരു കൃഷി വകുപ്പ് മന്ത്രി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന വിത്തിനം ലഭിക്കാനുള്ള നടപടി ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധം സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.