ആലപ്പുഴ: നോർത്ത് ബ്ലോക്ക് മഹിളാ കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡന്റ് ജിജി സന്തോഷ് അധ്യക്ഷതവഹിച്ച യോഗം മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മഞ്ജു ജഗദീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കെ.എ. സാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ശോഭന കുട്ടൻ, അമ്പിളി അരവിന്ദ്, ജില്ലാ സെക്രട്ടറിമാരായ ഷീബ യേശുദാസ്, ഷാനി ചാൾസ്, സുമം സ്കന്ദൻ, ശ്രീലത എന്നിവർ പ്രസംഗിച്ചു.