ജനങ്ങളെ കൊള്ളയടിക്കുന്ന ഉപകരണമാണ് പിണറായി സര്‍ക്കാരെന്ന് ആർഎസ്പി
1300872
Wednesday, June 7, 2023 11:03 PM IST
ആലപ്പുഴ: കേരളത്തിലെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഉപകരണമായി അധഃപതിച്ചിരിക്കുന്നുവെന്നും അതിന്റെ അവസാനത്തെ ഉദാഹരണമാണ് യൂണിറ്റിന് 19 പൈസയുടെ കറണ്ടു ചാര്‍ജില്‍ വര്‍ധനവിലൂടെ കാണാന്‍ കഴിയുന്നതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ബി. രാജശേഖരന്. ആര്‍എസ്പി ഹരിപ്പാട് നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ വൈദ്യുതി ഭവന്റെ മുമ്പില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ കടക്കെണിയില്‍പ്പെടുത്തി ക്രമസമാധാന തകര്‍ച്ച, സ്ത്രീപീഡനം, വില വര്‍ധന, പോലീസ്രാജ്, ഗുണ്ടാവിളയാട്ടം തുടങ്ങി ജനജീവിതം ദുഃസഹമായിരിക്കുകയാണെന്നും അദ്ദേ ഹം ആരോപിച്ചു. മണ്ഡലം സെക്രട്ടറി ആര്. മോഹനന് അധ്യക്ഷത വഹിച്ചു. വി.കെ. ഗംഗാധരന്, മോഹന ചന്ദ്രന്, സുകുമാരന്‍, മുരളീധരന് പിള്ള, ബിജു, വാഴാക്കേരി ചെല്ലപ്പന്, ജേക്കബ് പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.