ആരോഗ്യസംരക്ഷണ നിയമം രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കും
1300384
Monday, June 5, 2023 11:15 PM IST
ആലപ്പുഴ: സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആരോഗ്യസംരക്ഷണ നിയമം നടപ്പിലാക്കുമ്പോൾ രോഗികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹ് പറഞ്ഞു. ഐഎംഎ സൗത്ത് സോൺ കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം സംരക്ഷിക്കപ്പെടേണ്ട ഡോക്ടറന്മാർ കൃത്യത പാലിക്കണം. നിയമം നടപ്പിലാക്കിയപ്പോൾ ചില മേഖലയിൽ ഉണ്ടായ അസ്വാസ്ത്യം ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. സിജിപി ഡയറക്ടർ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന്റെ ചിത്രത്തിനു മുന്നിൽ പ്രണാമം അർപ്പിച്ച് കൊണ്ടാണ് യോഗനടപടി ആരംഭിച്ചത്.
ഐഎംഎ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ.കെ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ബെനവൻ, ജില്ല ചെയർമാൻ, ഡോ.എ.പി. മുഹമ്മദ്, ജില്ലാ കൺവീനർ ഡോ.ഉമ്മൻ വർഗീസ്, സിജിപി സെക്രട്ടറി ഡോ.എം. ഹരീന്ദ്രനാഥ്, ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി ഡോ.എൻ. അരുൺ, മുൻ സംസ്ഥാന പ്രസിഡന്റ് പി.ടി. സക്കറിയ, സ്വാഗത സംഘം ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ആർ. മഥന മോഹനൻ നായർ, ഡോ.പി. രാജീവ്, ഡോ. മനീഷ് നായർ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫ.ഡോ.ബി. പദ്മകുമാർ, ആലപ്പുഴ മെഡിക്കൽ കോളജ് ന്യൂറോ മെഡിസിൻ അസി. പ്രഫ. എസ്.ആർ. പ്രശാന്ത്, ഓർത്തോസർജറി വിഭാഗം മേധാവി ഡോ.എ. മുഹമ്മദ് അഷറഫ്, മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ.റ്റി.ഡി.ഉണ്ണികൃഷ്ണൻ കർത്ത, ബിലി വേഴ്സ് മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോ. ഗിരിജ മോഹൻ, തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി. ഡോ.എസ്. ഭാസി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.